Skip to main content

മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

 

മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക്(ബിഎല്‍ഒ) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും ഇവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ബിഎല്‍ഒ ആപ്പില്‍ പരിശീലനം നല്‍കി. 

മൂവാറ്റുപുഴ  തഹസില്‍ദാറും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ രഞ്ജിത്ത് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഹൗസ് ടു ഹൗസ് സന്ദര്‍ശന പരിപാടി ജില്ലയില്‍ 100% പൂര്‍ത്തിയാക്കിയതിന് ബിഎല്‍ഒ മാരെ യോഗത്തില്‍  അനുമോദിച്ചു.   

ഇലക്ഷന്‍ വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കെ.കെ കബീര്‍ പരിശീലന ക്ലാസ് നയിച്ചു. എല്‍.ആര്‍ തഹസില്‍ദാര്‍ അസ്മ ബീവി, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, താലൂക്ക് ഓഫീസിലെ മറ്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date