Skip to main content

അന്താരാഷ്ട്ര വയോജന ദിനാചരണം ഇന്ന് (ഒക്ടോബര്‍ 1)

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിക്കുന്നു. ജില്ലാതല വയോജന ദിനത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 10 ന് ചേറൂര്‍ വിമല കോളേജില്‍ ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.

സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരെ കര്‍മ്മശേഷിയുള്ളവരായി നിലനിര്‍ത്തുക, അവരെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജില്ലയില്‍ അന്താരാഷ്ട്ര വയോജന ദിനം ആചരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.  മുന്‍ ദേശീയ കായിക താരം കെ എം റോസമ്മയെ ചടങ്ങില്‍ ആദരിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് വിശിഷ്ടാതിഥിയാകും. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുഖ്യപ്രഭാഷണം നടത്തും. 

 തുടര്‍ന്ന് സംസ്ഥാന വയോസേവ പുരസ്‌കാരത്തിന് ജില്ലയില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും. കൂടാതെ 
മുതിര്‍ന്ന പൗരന്മാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

date