Skip to main content

മാലിന്യ മുക്ത നവകേരളം; മൂടാടിയിൽ ജനകീയ ശുചീകരണം സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ ജനകീയ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ശുചീകരണ പ്രവൃത്തിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 16ാം വാർഡിൽ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവ്വഹിച്ചു.

വാർഡ് മെമ്പർമ്മാരുടെ നേതൃത്യത്തിൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ജനപങ്കാളിത്തത്തോടെ മാലിന്യ മുക്ത പ്രതിജ്ഞയും തീവ്ര ശുചീകരണവും നടന്നു. ഹരിതകർമ്മ സേനാംഗങ്ങൾ,തൊഴിലുറപ്പു തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ,റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹ്യ കലാസാംസ്ക്കാരിക സംഘടനാ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വാർഡ് മെമ്പർ എം.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ ആർ.പി.കെ രാജീവ് കുമാർ സ്വാഗതവും വാർഡ് വികസന സമിതി അംഗം വി.ടി.ബിജീഷ് നന്ദിയും പറഞ്ഞു.

date