Skip to main content

ചേലോത്ത ചേർത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ഒക്ടോബർ 2 ന് മന്ത്രി എം.ബിരാജേഷ് നിർവഹിക്കും 

ആലപ്പുഴ: ചേർത്തല നഗരസഭയുടെ ശുചിത്വ ക്യാമ്പയിനായ ചേലോത്ത ചേർത്തലയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ഒൿടോബർ രണ്ടിന് നടക്കും. വൈകിട്ട് മൂന്നിന് മുനിസിപ്പൽ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തും. ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷനാവും.
 സമ്പൂർണ്ണ ഖരമാലിന്യ  ശുചിത്വ പദവി കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയാണ് ചേർത്തല. 35 വാർഡു കളിലെയും മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകൾ വിതരണം ചെയ്തും അജൈവ മാലിന്യ നിർമാർജനത്തിന് ഹരിത കർമ്മ സേനാംഗത്വം ഉറപ്പാക്കിയുമാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്.

 അഡ്വ. എ.എം ആരിഫ് എംപി ചേലോത്ത ചേർത്തല 2.0പ്രഖ്യാപനവും മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് സമ്മാനദാനം നിർവഹിക്കും. നഗരസഭ ശുചിത്വ അംബാസിഡർ ഡോ. ബിജു മല്ലാരി ശുചിത്വ രേഖ ഏറ്റുവാങ്ങും. മുനിസിപ്പൽ സെക്രട്ടറി ടി.കെ സുജിത് റിപ്പോർട്ട് അവതരിപ്പിക്കും.
 ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, എൽ. എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ജി ബാലഭാസ്കരൻ, നഗരസഭ വൈസ് ചെയർമാൻ ടി.എസ് അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ശോഭ ജോഷി, ജി.രഞ്ജിത്ത് എ.എസ് സാബു, ഏലിക്കുട്ടി ജോൺ, മാധുരി സാബു, കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ,മിത്ര വിന്ദാഭായ്, സി. ഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, ക്ലീൻസിറ്റി മാനേജർ എസ്. സുധീപ്, തുടങ്ങിയവർ പങ്കെടുക്കും

date