Skip to main content

അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിൽ മുന്നേറ്റത്തിനൊരുങ്ങി എറണാകുളം

 

അതിദാരിദ്ര്യ നിർ‍മാർജന പ്രവർത്തനങ്ങളിൽ വേഗം കൈവരിച്ച് എറണാകുളം ജില്ല. അതിദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, തൊഴിലുറപ്പ് ജോബ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, കുടുംബശ്രീ അംഗത്വം, ഗ്യാസ് കണക്ഷന്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മേഖലാ തല അവലോകന യോഗത്തിൽ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ കണക്കെടുക്കും. കൊച്ചി കോര്‍പ്പറേഷന്‍റെയും സർക്കാരിതര സംഘടനകളുടെയും സഹകരണത്തോടെ കൃത്യമായ പദ്ധതി രൂപീകരിച്ച് നവംബര്‍ ഒന്നിന് മുന്‍പായി അവശേഷിക്കുന്ന എല്ലാ അതിദരിദ്ര‍ർക്കും സേവനമെത്തിക്കുമെന്ന് ജില്ലാ കളക്ടർ എന്‍.എസ്.കെ. ഉമേഷ് യോഗത്തിൽ വ്യക്തമാക്കി.

date