Skip to main content

സൈക്കിള്‍ റാലിയുമായി കേരളീയം പ്രചാരണം

സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം 2023ന്റെ പ്രചരണത്തിനായി ഒക്ടോബര്‍ എട്ടിന് രാവിലെ തിരുവനന്തപുരം നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. എന്‍.സി.സി കെ (1) ഗേള്‍സ് ബറ്റാലിയന്‍, ഇന്‍ഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെ എട്ടിന് രാവിലെ 7.30 മുതല്‍ 8.30 വരെയാണ് റാലി. കവടിയാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തുനിന്ന് ആരംഭിച്ച് വെള്ളയമ്പലം, പാളയം, സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്, പ്രസ് ക്ലബ്ബ്, സെക്രട്ടേറിയറ്റ് നോര്‍ത്ത് ഗേറ്റ്, പാളയം, എല്‍.എം.എസ് വഴി കനകക്കുന്നിന് മുന്നില്‍ സൈക്കിള്‍ റാലി സമാപിക്കും.

date