Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് തുടക്കം

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. മലപ്പുറം എംപ്ലോയബിലിറ്റി സെൻററിലാണ് പരിശീലനം നൽകുന്നത്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ കെ. ശൈലേഷ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർമാരായ സുനിത എസ് വർമ, എൻ. ഹേമകുമാരി,  ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ബിമൽ ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. 50 ഉദ്യോഗാർഥികൾക്കാണ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം നൽകിയിട്ടുള്ളത്.

 

date