Skip to main content

പി.എം.എഫ്.എം.ഇ പദ്ധതി: ഏകദിന ക്യാമ്പ് ഏഴിന്

 

ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ)യിലേക്ക് അപേക്ഷക്കുന്നതിനായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഒക്ടോബർ ഏഴിന് രാവിലെ 10.30 മുതൽ നടക്കുന്ന ക്യാമ്പിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പുതിയ സംരംഭങ്ങൾക്ക് നിലവിലുള്ളവയുടെ വിപുലീകരണത്തിന് ആവശ്യമായ പദ്ധതി ചെലവിലെ സ്ഥിരാസ്തികളുടെ 35ശതമാനം പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി പദ്ധതി പ്രകാരം ലഭിക്കും.യോഗ്യതയുടെ അടിസ്ഥാനത്തിൽ വായ്പയ്ക്ക് ആറ് ശതമാനം വരെ പലിശ സബ്സിഡിയും അനുവദിക്കുന്നതാണ്. ഫോൺ: 9188401710, 8921815254.

 

date