Skip to main content

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

ജില്ലയിലെ പട്ടികജാതി വിഭാഗത്തൽപ്പെട്ട ഉദ്യോഗാർഥികൾക്കായി കെൽട്രോണിന്റെ നേതൃത്വത്തിൽ സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഒക്ടോബർ പത്തിനകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കണം. നിബന്ധനങ്ങൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപെന്റ് ലഭിക്കും. ഫോൺ: 0483 2734904.

date