Skip to main content

മൃഗക്ഷേമ അവാർഡ് വിതരണം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ മികച്ച മൃഗക്ഷേമ പ്രവർത്തകർക്കുള്ള ഈ വർഷത്തെ അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ വിതരണോദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ വെറ്ററിനറി കേന്ദ്രം കോഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.യു.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. 10,000 രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് അവാർഡ്. കുഴിമണ്ണ സ്വദേശി സുരേഷ് പുന്നാട്ടുകുന്നുമ്മലിനാണ് പുരസ്‌കാരം ലഭിച്ചത്. മൃഗക്ഷേമ രംഗത്ത് സജീവ സാന്നിധ്യം പുലർത്തിയ മുഹമ്മദ് മുണ്ടേങ്കാട്ടിൽ വട്ടംകുളം, വിജയൻ പാക്കത്ത് പൊന്നാനി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷൻ ഓഫീസർ ഡോ. ലുഖ്മാൻ കാമ്പുറത്ത് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബിന്ദു, ഡോ. മനോജ് വട്ടംകുളം, ഡോ. സുശാന്ത്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ഹരിനാരായണൻ, ഡോ. അബ്ദുൽനാസർ, ഡോ. ജിസ്സ.എം.ജോസ്, ഡോ.വിനീത രവീന്ദ്രൻ, ഫീൽഡ് ഓഫീസർ ഒ. ഹസ്സൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ഷാജി സ്വാഗതവും അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ദിലീപ്കുമാർ നന്ദിയും പറഞ്ഞു. മാർക്കറ്റ് റൂൾസ്, പെറ്റ്ഷോപ്പ് നിയമങ്ങൾ, നാട്ടാന പരിപാലനം എന്നീ വിഷയങ്ങളിൽ വെട്ടിക്കാട്ടിരി വി.എസ് ഡോ. കെ.എൻ നൗഷാദലി, മൃഗസംരക്ഷണ നിയമങ്ങളും ചട്ടങ്ങളും, പി.സി.എ ആക്ട,് പഞ്ചായത്തിരാജ് എന്നീ  വിഷയങ്ങളിൽ ഡോ.ഹാറൂൺ അബ്ദുൾ റഷീദ് എന്നിവർ ബോധവത്കരണ ക്ലാസ്സ്  നടത്തി.

date