Skip to main content

വന്യജീവി വാരാഘോഷം: ജില്ലാതല മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് നടത്തിയ ജില്ലാതല മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി/കോളജ് വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ്, ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങളാണ് നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ഓളം വിദ്യാർഥികൾ പങ്കെടുത്തു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഖദീജ, വാർഡ് കൗൺസിലർ ഷാജി മൂഴിക്കൽ, നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ.കെ രാജീവൻ, എൻ.എസ്.എസ്. കോ-ഓഡിനേറ്റർ സാബിത മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്റർ വി.പി. ജയപ്രകാശ് സ്വാഗതവും മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് നിഷാൽ പി.എസ്. നന്ദിയും പറഞ്ഞു.

date