Skip to main content

സ്‌കിൽ ഷെയർ പദ്ധതി ഉദ്ഘാടനം

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വി.എച്ച്.എസ്.ഇയിൽ നടപ്പാക്കുന്ന സ്‌കിൽ ഷെയർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേളാരി വി.എച്ച്.എസ്.ഇയിൽ പി.അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.
വി.എച്ച്.എസ്.ഇ വിദ്യാർഥികൾ ആർജിക്കുന്ന നൈപുണികൾ പൊതുസമൂഹത്തിന് കൂടി പ്രയോജനപ്പെടുത്തുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ജില്ലാതലത്തിൽ അവതരിപ്പിച്ച മികച്ച അഞ്ച് പ്രൊജക്ടുകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ചേളാരി ഗവ വി.എച്ച.്എസ്.ഇ, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂർ, ജി.ജി.വി.എച്ച്.എസ്.എസ് ബി.പി അങ്ങാടി, ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് വണ്ടൂർ, ജി.എം.വി.എച്ച് എസ്.എസ് വേങ്ങര ടൗൺ  വിദ്യാലയങ്ങളിലെ പ്രൊജക്ടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രൊജക്ട് നിർവഹണത്തിന് ഓരോ വിദ്യാലയത്തിന്നും 50,000 രൂപ വീതം സമഗ്ര ശിക്ഷാ കേരളം നൽകുന്നു
മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ എം.ഉബൈദുള്ള മുഖ്യ സന്ദേശവും എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ് പദ്ധതി വിശദീകരണവും നടത്തി.
തേഞ്ഞിപ്പലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശരീഫ അസീസ് മേടപ്പിൽ, പി.ടി.എ പ്രസിഡന്റ് എ.പി സലീം, സ്‌കിൽ ഷെയർ ജില്ലാ കോർഡിനേറ്റർ പി.എ സെറീന, ടി.പി സുരേന്ദ്രൻ, എം വീരേന്ദ്രകുമാർ, എം.എം ബഷീർ, എം.അശോകൻ, വി.പി സദാനന്ദൻ, പ്രധാനാധ്യാപിക പി.ആർ ലത, പി.ടി.എ എക്സി. അംഗം വെലായുധൻ മൂന്നിയൂർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എസ്.കെ മലപ്പുറം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി.മനോജ് കുമാർ സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.ജിനേഷ് നന്ദിയും പറഞ്ഞു.

date