Skip to main content

വികേന്ദ്രീകൃത ജൈവ-അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ആശയങ്ങള്‍ ക്ഷണിക്കുന്നു ആശയങ്ങള്‍ 7 വരെ നല്‍കാം

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നവകേരളം മിഷനുമായി സഹകരിച്ച് വികേന്ദ്രീകൃത ജൈവ-അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രായ ഭേദമെന്യേ ആശയങ്ങള്‍ ക്ഷണിക്കുന്നു. ആശയങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678 001 എന്ന വിലാസത്തില്‍ ഒന്നര പുറത്തില്‍ കവിയാത്തവിധം എഴുതി ഫോട്ടോ, രേഖാചിത്രങ്ങളുണ്ടെങ്കില്‍ അവ സഹിതം ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം അയക്കണം. കൃത്യമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തണം. നൂതന ആശയത്തിന് 5000 രൂപ പാരിതോഷികം ഉണ്ടാകും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. ഒന്നാമത്തെ നൂതന ആശയം മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ നടത്തുന്ന നവകേരളം മിഷന്‍ അധികൃതര്‍ക്കും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിനും കൈമാറുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0491 2505329.
 

date