Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ  നിയമനം

ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ ടി ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക്  ഉദ്യോഗാർത്ഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നു. ഇതിനുള്ള അഭിമുഖം ഒക്ടോബർ ഏഴിന്  രാവിലെ 10 ന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കണം . ട്രേഡുകൾ : ടൂൾ ആൻഡ് ഡൈ മേക്കർ, മെക്കാനിക് ട്രാക്ടർ, വയർമാൻ, മെക്കാനിക് കൺസ്യൂമബിൾ ഇലക്ട്രോണിക്സ് & അപ്ലയൻസ്, സർവേയർ, ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടർ ഹാർഡ് വ്വെയർ & നെറ്റ് വർക്ക് മെയിന്റനൻസ്, ഹോർട്ടികൾച്ചർ, ഫിറ്റർ.  യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ടു് വർഷത്തെ പ്രവൃത്തി പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ - എൻ.ടി.സി/എൻ.എ.സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഫോൺ : 04792452210. 

date