Skip to main content
കോടതികളിൽ പ്ലാസ്റ്റിക് അനുവദിക്കില്ല-ജില്ല ജഡ്ജ് 

കോടതികളിൽ പ്ലാസ്റ്റിക് അനുവദിക്കില്ല-ജില്ല ജഡ്ജ് 

ആലപ്പുഴ: കോടതികളിൽ പ്ലാസ്റ്റിക് അനുവദിക്കില്ലെന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ പറഞ്ഞു. കോടതിയിലെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും സ്വച്ഛതാ ഹി സേവയുടെയും ഭാഗമായി കോടതി വളപ്പിൽ നടന്ന ശുചികരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി, ജില്ലാ കോടതി സീനിയർ സൂപ്രണ്ട് എ.ജയന്തി, അഡീഷണൽ ഗവ: പ്ലീഡർ അംബികാ കൃഷ്ണൻ, ബാർ അസോസിയേഷൻ സെക്രട്ടറി വർഗീസ് മാത്യു, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി പി. സുരേഷ്,അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

date