Skip to main content

നവകേരള സദസ്: സ്വാഗത സംഘം രൂപീകരണത്തിന് നാളെ തുടക്കം

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും നേതൃത്വത്തിൽ ഡിസംബറിൽ നടത്തുന്ന നവകേരള സദസിന് മുന്നോടിയായി മണ്ഡലതലങ്ങളിലെ സ്വാഗത സംഘ രൂപീകരണത്തിന് നാളെ (6) തുടക്കമാകും. അതത് മണ്ഡലങ്ങളിലെ എം.എൽ.എ.മാരാണ് സ്വാഗത സംഘം ചെയർമാന്മാർ. 
ജില്ലയിലെ ആദ്യ സ്വാഗതസംഘ രൂപീകരണ യോഗം നാളെ (6) ഉച്ചകഴിഞ്ഞ് 3ന് മാവേലിക്കര ടി.ടി.ഐ.യിൽ ചേരും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. വൈകിട്ട് 4.30ന് ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വാഗത സംഘ രൂപീകരണ യോഗം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരും. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിലാണ് യോഗം. ജില്ല കളക്ടർ ഹരിത വി. കുമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗങ്ങളിൽ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേയും സ്വാഗത സംഘം രൂപീകരിക്കും. കുട്ടനാട് മണ്ഡലത്തിൽ സ്വാഗത സംഘം ചെയർമാനായ തോമസ് കെ. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉടൻ സ്വാഗത സംഘം ചേരും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പങ്കെടുക്കും.

date