Skip to main content

പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

ആലപ്പുഴ: പുന്നപ്ര അറവുകാട് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു ഉന്നത വിജയികളെയും എച്ച്.എസ്. വിഭാഗത്തിൽ ജില്ല പവ്വർ ലിഫ്റ്റിങ്ങിൽ മൂന്നാം സ്ഥാനം നേടിയ അശ്വനി ഹരികുമാറിനേയും അനുമോദിച്ചു. അനുമോദന സമ്മേളനം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

സ്‌കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് എസ്. കുഞ്ഞുമോൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഗീതാ ബാബു, പ്രിൻസിപ്പാൾ ആർ. ബിന്ദു, സ്‌കൂൾ മാനേജർ എസ്. പ്രഭു കുമാർ, എച്ച്.എം. പി.കെ. സജീന, എം.പി.ടി.എ. പ്രസിഡന്റ് ആശ പി. കറൻസി, പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി. രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഇ.ഡി. മംഗളാനന്ദ തുടങ്ങിയവർ പങ്കെടുത്തു.

date