Skip to main content
ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു

ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു

ആലപ്പുഴ: കൈനകരി  ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ  ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്ട്രി ക്കുമായി ഉദ്യോഗാർഥികളെ താത്ക്കാലികമായി നിയമിക്കുന്നു. ഡിപ്ലോമ സിവിൽ എൻജിനീയറിങ്ങ്, ഐ.റ്റി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ,  ഐ.റ്റി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ  ഒക്ടാബർ 11 ന്  രാവിലെ 11 ന് മതിയായ രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847312698, 9496043657.
[5:11 pm, 04/10/2023] Sumesh Sir Prd: പുനരധിവാസ സ്ഥാപനങ്ങളിലുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ രോഗികൾക്ക് മരുന്ന് ലഭ്യമാക്കും

ആലപ്പുഴ: ഓർഫനേജ് കൺട്രോൾ ബോർഡിൻറെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം എച്ച്.സലാം എം.എൽ.എയുടെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. പുനരധിവാസ സ്ഥാപനങ്ങളിൽ താമസിപ്പിച്ചിട്ടുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ രോഗികൾക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ ഡി.എം.ഒ.യെ യോഗം ചുമതലപ്പെടുത്തി. സാമൂഹിക നീതി വകുപ്പിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാനസിക ഉല്ലാസത്തിനായി ജൈവികം പദ്ധതി നടപ്പിലാക്കുന്നത്തിനുള്ള നിർദ്ദേശം സർക്കാരിലേക്ക് നൽകാൻ യോഗം തീരുമാനിച്ചു.

ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിക്കാർ എന്നിവരെ സന്ദർശിച്ച് സേവനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യ നീതി സെല്ലുകൾ രൂപീകരിക്കും. കിടപ്പ് രോഗികളെ സംരക്ഷിക്കുന്നതിന് മതിയായ സ്ഥാപനം ജില്ലയിൽ ഇല്ലാത്ത സാഹചര്യത്തിൽ ആറാട്ടുപുഴ വൃദ്ധസദനം അടിയന്തരമായി തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ സർക്കാരിലേക്ക് ശിപാർശ ചെയ്യും.

പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള വൃദ്ധമന്ദിരത്തിൽ അനുയോജ്യമായ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ കിടപ്പ് രോഗികൾക്കുള്ള സംരക്ഷണകേന്ദ്രം ആരംഭിക്കുന്നതിനായി വയോ സാന്ത്വനം പദ്ധതി പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി സാമൂഹ്യനീതി ഡയറക്ടർക്ക് ശിപാർശ ചെയും. അനാഥാലയങ്ങളിൽ താമസിക്കുന്ന മൂന്നു പേർക്ക് വിവാഹ ധനസഹായവും പത്ത് പേർക്ക് വിദ്യഭ്യാസ ധനസഹായവും അനുവദിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ എ.ഡി.എം. എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ, ദലീമ ജോജോ എംഎൽഎയുടെ പ്രതിനിധി സി.എൻ. നവീൻസൻ, സാമൂഹ്യ നീതി ഓഫീസർ എ.ഓ. അബിൻ, ഡപ്യൂട്ടി ഡി.എം.ഒ ഡോ.അനുവർഗീസ്, എംപ്ലയ്‌മെന്റ് ഓഫീസർ എം.ജയൻ, കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി. രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു

date