Skip to main content

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സംസ്ഥാനത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ പട്ടിജാതിയിലോ പട്ടികവർഗ വിഭാഗത്തിലോ ഉള്ള ആരുമില്ല എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, നോർക്ക എക്സിക്യൂട്ടീവ് ഓഫീസർ, കൃഷി വകുപ്പ് ഡയറക്ടർ, ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി നിർദേശം നൽകി.

പി.എൻ.എക്‌സ്4691/2023

date