Skip to main content

തിമിരിയിലും കൂവേരിയിലും വില്ലേജ് ഓഫീസുകള്‍ സ്മാർട്ടായി

റീ ബില്‍ഡ് കേരള ഇനീഷേറ്റീവ് പദ്ധതിയില്‍ ഇള്‍പ്പെടുത്തി നിര്‍മ്മിച്ച തിമിരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു. സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് റവന്യൂ വകുപ്പില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ  ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സുനിജ ബാലകൃഷ്ണന്‍(ചപ്പാരപ്പടവ്), റോജി മാത്യു കന്നിക്കാട്ട്(ആലക്കോട്), ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗം ജോസഫ് ഉഴുന്നുപാറ, ആര്‍ ഡി ഒ ഇ പി മേഴ്‌സി, നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ മാത്യുക്കുട്ടി മേനോനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കൂവേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, പഞ്ചായത്ത് അംഗം എം മൈമൂനത്ത്, തളിപ്പറമ്പ് ആര്‍ഡിഒ ഇപി മേഴ്‌സി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date