Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-10-2023

ജില്ലാതല ക്വിസ് മത്സരം

ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരിയിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് കക്കാട് ഗുരുഭവന്‍ ഹാളില്‍ മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തുന്നു.  ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഒക്ടോബര്‍ ആറിന് വൈകിട്ട് മൂന്ന് മണിക്കകം 0497 270057, 9562691226 എന്നീ നമ്പറുകളിലോ poknr@kkvib.org എന്ന ഇ മെയില്‍ വിലാസത്തിലോ വിവരം അറിയിക്കണം. പങ്കെടുക്കുന്നവര്‍ ഏഴിന് രാവിലെ 9.30ന് ബന്ധപ്പെട്ട വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ആറിന്

പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി സ്‌കീമില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് സി എച്ച് സിയില്‍ നടക്കും. യോഗ്യത: എം ബി ബി എസ്.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2382710.

വഖഫ് ബോര്‍ഡ് അറിയിപ്പ്

വഖഫ് സ്ഥാപനങ്ങള്‍ കൈവശം വെച്ച് വരുന്ന വസ്തുവില്‍ ബോര്‍ഡ് അനുമതിയില്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വസ്തുവിലെ മരങ്ങള്‍ മുറിച്ച് വില്‍പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കി സ്ഥാപന ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കതിരൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ രാത്രികാല മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ (പുരുഷന്‍) നിയമിക്കുന്നു. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെയാണ് പ്രവൃത്തി സമയം. താല്‍പര്യമുള്ള ബിരുദവും ബി എഡും യോഗ്യതയുള്ള പാനൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.

പട്ടയകേസുകളുടെ വിചാരണ മാറ്റി

കലക്ടറേറ്റില്‍ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഒക്ടോബര്‍ 19, 26 തീയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ അഞ്ചിന് കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന ഇരിട്ടി തലശ്ശേരി ലാന്റ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയ കേസുകള്‍ ഒക്ടോബര്‍ 27 ലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 

കർഷക തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ അവാർഡ്: സംസ്ഥാനതല വിതരണോദ്‌ഘാടനം  വെള്ളിയാഴ്ച

 

 

കേരള കർഷതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ അധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കണ്ടറി പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 വെള്ളിയാഴ്ച കണ്ണൂരിൽ നടക്കും.രാവിലെ 9.30ന് ശിക്ഷക് സദനിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. മേയർ അഡ്വ.ടി ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അവാർഡുകൾ വിതരണം ചെയ്യും. വിവിധ തലങ്ങളിലായി 6449 പേരാണ് സംസ്ഥാനത്ത് ഇത്തവണ അവാർഡിന് അർഹത നേടിയത്.

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍  വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്,  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍  ഫയര്‍ ആന്റ് സേഫ്റ്റി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ വേഡ് പ്രൊസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  താല്‍പര്യമുള്ളവര്‍  തളിപ്പറമ്പ്  മുനിസിപ്പാലിറ്റി  ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്തെ പ്രൊ.സ 67ല്‍ പെട്ട 0.3358 ഹെക്ടര്‍ ഭൂമിയുടെ ഭാഗിക്കാത്ത 1/3 അവകാശവും അതില്‍ ഉള്‍പ്പെട്ട സകലതും ഒക്‌ടോബര്‍ 10ന് രാവിലെ 11.30ന് ആറളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ആറളം വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ആറളം അംശം ദേശത്തെ പ്രൊ.സ.2648ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും ഒക്‌ടോബര്‍ 10ന് രാവിലെ 11.30ന് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.  ഫോണ്‍: 0490 2494910.
 

ക്വട്ടേഷന്‍

തളിപ്പറമ്പ് താലൂക്കിലെ ഏറ്റുപാറ ആദിവാസി ഊരിലേക്ക് റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ കയറ്റിറക്ക് കൂലി ഉള്‍പ്പെടെ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 19ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700552.
 
ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എംബഡഡ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഡവലപ്മെന്റ് ബോര്‍ഡ് വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 12ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍:0497 2780226.

 

വൈദ്യുതി മുടങ്ങും

എൽ ടി  ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ  ഓഫീസ് ട്രാൻസ്‌ഫോർമർ പരിധിയിൽ  ഒക്‌ടോബർ അഞ്ച് വ്യാഴം  രാവിലെ എട്ട് മണിമുതൽ പത്ത് മണിവരെയും  അമ്പാടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയും അമ്പലക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ വൈകീട്ട് മൂന്ന് മാണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ - മുന്നിരത്ത് 1 , കക്കം പാലം എയർടെൽ ,എം ഇ വുഡ് ഒന്ന്  , എം ഇ വുഡ്  രണ്ട് , എന്നീ ഭാഗങ്ങളിൽ ഒക്‌ടോബർ അഞ്ച്  വ്യാഴാഴ്ച രാവിലെ ഒൻപത്   മുതൽ വൈകീട്ട്  5 : 30 മണി വരെ വൈദ്യുതി മുടങ്ങും. 

date