Skip to main content

15000 എ.എ.വൈ കാർഡുകളുടെ വിതരണം ഇന്ന് (ഒക്ടോബർ 10)

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏറ്റവും അർഹരായ 15000 കൂടുംബങ്ങളെ കണ്ടെത്തി പുതിയ എ.എ.വൈ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 10 ന് വൈകുന്നേരം 4ന് തിരുവനന്തുപുരം അയ്യങ്കാളി ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ കേരളീയം’ പരിപാടിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് നവംബർ 2 ന് സംഘടിപ്പിക്കുന്ന സെമിനാറിന്റെ കർട്ടൻ റെയ്‌സർ വീഡിയോ  പ്രദർശനവും ഡിജിറ്റൽ പോസ്റ്റർ പ്രദർശനവും നടക്കും. റേഷൻകാർഡുകളിലെ തെറ്റുകൾ തിരുത്തുന്നതിനും പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള തെളിമ’ പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടക്കും.

പി.എൻ.എക്‌സ്4761/2023

date