Skip to main content

ആഗസ്റ്റ് മാസത്തെ റേഷൻ കമ്മീഷൻ വിതരണം ചെയ്തു

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നൽകേണ്ട ആഗസ്റ്റിലെ കമ്മീഷൻ വിതരണം ചെയ്തതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. സെപ്റ്റംബറിലെ കമ്മീഷൻ ഒക്ടോബർ 10 മുതൽ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കമ്മീഷൻ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതോടെ സമരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്4763/2023

date