Skip to main content

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ; ഉപ്പുതറ ഗ്രാമ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒന്‍പതേക്കര്‍ സബ് സെന്ററില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജെയിംസ് തോകൊമ്പന്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 2 മുതല്‍ 16 വരെ നടക്കുന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗം സന്തോഷ് എം എന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഉയര്‍ന്നു വരുന്നതിനുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും അവരെ സ്വയം പര്യാപ്തതയില്‍ എത്തിച്ച് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കരുത്തുള്ളവരാക്കി മാറ്റുക എന്നതാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ലക്ഷ്യം. ഇതോടനുബന്ധിച്ചു സംസ്ഥാനത്തുടനീളം വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സെമിനാറുകള്‍, വിജ്ഞാനോത്സാവം, മെഡിക്കല്‍ ക്യാമ്പുകള്‍, ശുചിത്വ സന്ദേശ പരിപാടികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ പട്ടികജാതി പട്ടിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

പട്ടിക ജാതി വികസന വകുപ്പ് ഡെവലപ്മെന്റ് കട്ടപ്പന ബ്ലോക്ക് ഓഫീസര്‍ ദീലിപ് കെ എം, ഉപ്പുതറ ഗ്രാമപഞ്ചായത്ത് എസ് സി പ്രൊമോട്ടര്‍ രഞ്ജിത്ത് ടി എം, ഉപ്പുതറ സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മനു ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 150 ഓളം പ്രദേശവാസികളാണ് പരിശോധനയ്ക്കായി എത്തിയത്.

date