Skip to main content

മാനസികരോഗ്യ ദിനാചരണം ജില്ലാ തല ഉദ്ഘാടനം ഇന്ന് (10)

മാനസികരോഗ്യ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (10) രാവിലെ 10.30 ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി മുഖ്യാതിഥിയായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എല്‍ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി മെഡിക്കല്‍ കോളേജിലെ മനോരോഗവിദഗ്ദരായ ഡോ.രാം കുമാര്‍ മാനസ്സിക ദിനാചരണ സന്ദേശവും ഡോ. മെറിന്‍ പൗലോസ് വിഷയാവതരണവും നടത്തും. ആനിമേഷന്‍ വീഡിയോ പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്.കെ നിര്‍വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസ് ഇടുക്കി, ആരോഗ്യ കേരളം ഇടുക്കി , ജില്ലാ മാനസ്സികാരോഗ്യ പരിപാടി, ഇടുക്കി സര്‍ക്കാര്‍ എഞ്ചീനീയറിങ് കോളേജ് , മൂലമറ്റം സെന്റ് ജോസഫ് കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാാണ് പരിപാടി നടത്തുന്നത്. ഇതോടനുബന്ധിച്ച് ജനങ്ങളില്‍ മാനസികരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ഫ്‌ലാഷ് മോബ് , തെരുവ് നാടകം, സിഗ്‌നേച്ചര്‍ കാമ്പയ്ന്‍, പോസ്റ്റര്‍ രചനാ മത്സരം എന്നിവ നടത്തും.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ് എസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

date