Skip to main content

ഫീമെയില്‍ തെറാപ്പിസ്റ്റ് ഒഴിവ്

കോട്ടയം: ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയില്‍പ്പെടുന്ന ഫീമെയില്‍ തെറാപ്പിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്. എല്‍.സിയും തത്തുല്യവുമാണ് യോഗ്യത. ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481 2560413.
 

--

date