Skip to main content

അഖിലേന്ത്യ സഹകരണ വാരാഘോഷം: സംഘാടക സമിതി ഓഫീസ് തുറന്നു

നവംബര്‍ 14ന് കണ്ണൂരില്‍ നടക്കുന്ന 70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ ഭാഗമായി  ] രൂപീകരിച്ച സംഘാടക സമിതി ഓഫീസിന്റെ  ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മറ്റി അംഗം സി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പി പി ദാമോദരന്‍, കണ്ണൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി മുകുന്ദന്‍, തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി അനില്‍, കേരള ബാങ്ക് ഭരണ സമിതി അംഗം കെ ജി വത്സലകുമാരി, പി പുരുഷോത്തമന്‍, ഇ രജേന്ദ്രന്‍, മുണ്ടേരി ഗംഗാധരന്‍, പി കെ ജനാര്‍ദ്ദനന്‍, ജോയിന്റ് രജിസ്ട്രാര്‍ വി രാമകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ പ്രദോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date