Skip to main content

മട്ടന്നൂർ മണ്ഡലം നവകേരള സദസ്സ് നവംബർ 22ന്  സംഘാടക സമിതി രൂപീകരിച്ചു 

നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ മട്ടന്നൂർ മണ്ഡല പരിപാടി നവംബർ 22 ന് വൈകിട്ട് മൂന്ന് മണിക്ക് മട്ടന്നൂരിൽ നടക്കും.

ഇതിന് മുന്നോടിയായുള്ള സംഘാടന സമിതി രൂപീകരണ യോഗം മട്ടന്നൂർ മധുസൂദനൻ തങ്ങൾ  സ്മാരക ഗവ. യു പി സ്കൂളിൽ നടന്നു.

കെ കെ ശൈലജ ടീച്ചർ എം എൽ എ ചെയർമാനായും ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത് ജനറൽ കൺവീനറുമായുള്ള 1001 പേരടങ്ങുന്ന സംഘാടക സമിതിക്കാണ് രൂപം നൽകിയത്.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, എ കെ ജി സഹകരണ ആശുപത്രി പ്രസിഡണ്ട് പി പുരുഷോത്തമൻ, പത്മശ്രീ ശങ്കരൻകുട്ടി മാരാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി ബാലൻ, കെ ടി ജോസ്, കെ പി രമേശൻ, ഡി മുനീർ എന്നിവരാണ് വൈസ് ചെയർമാൻമാർ. ജോയിന്റ് കൺവീനർമാരായി മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ബി ചെയർമാൻ എൻ വി ചന്ദ്രബാബു, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശിധരൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം രതീഷ്, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം വി സരള, കെ എം വിജയൻ മാസ്റ്റർ, കെ പി അനിൽകുമാർ, മഹേഷ്‌ കക്കത്ത്, എ കെ ദിലീപ്കുമാർ എന്നിവരെയും തെരഞ്ഞെടുത്തു. മുഖ്യ സംഘാടക സമിതിക്ക് പുറമെ 10 സബ് കമ്മിറ്റികളും രൂപീകരിച്ചു.

സംഘാടക സമിതി യോഗം കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ബി ചെയർമാൻ എൻ വി ചന്ദ്രബാബു സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷർ, മറ്റ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി ജനപ്രതിനിധികൾ, സഹകരണ സംഘ പ്രതിനിധികൾ എന്നിവരുടെ യോഗവും ചേർന്നു.

മട്ടന്നൂർ നഗരസഭാതല സംഘാടക സമിതിയും രൂപീകരിച്ചു. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ചെയർമാനും സെക്രട്ടറി എസ് വിനോദ്കുമാർ സെക്രട്ടറിയുമായ 91 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുൾപ്പെടുന്ന സമിതിയാണ് രൂപീകരിച്ചത്. മണ്ഡലത്തിലെ മറ്റ് തദ്ദേശസ്ഥാപനതല സംഘാടക സമിതി രൂപീകരണം ഒക്ടോബർ 16, 17, 18 തീയതികളിൽ നടക്കും. 16ന് വൈകിട്ട് മൂന്ന് മണി- പടിയൂർ-കല്ല്യാട്, നാലുമണി കൂടാളി, അഞ്ച് മണി കീഴല്ലൂർ, ആറു മണി മാങ്ങാട്ടിടം,  17ന് മൂന്ന് മണി തില്ലങ്കേരി, നാലുമണി മാലൂർ, അഞ്ച് മണി ചിറ്റാരിപ്പറമ്പ്, 18ന് മൂന്ന് മണി കോളയാട് എന്നിങ്ങനെയാണ് സമയക്രമം.

date