Skip to main content

സംഘാടക സമിതി രൂപീകരിച്ചു അഴീക്കോട് മണ്ഡലത്തില്‍ നവകേരള സദസ് 21ന്

 നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അഴീക്കോട് മണ്ഡലതല നവകേരള സദസ് നവംബര്‍ 21ന് രാവിലെ 10 മണിക്ക് വളപട്ടണം മന്ന ഗ്രൗണ്ടില്‍ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു. മന്ന റിഫ്ത ഹാളില്‍ നടന്ന യോഗം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.

ടി പത്മനാഭന്‍, ചിറക്കല്‍ കോവിലകം രാമവര്‍മ്മ രാജ, സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസൈന്‍ കോയമ്മ, പത്മശ്രീ എസ് ആര്‍ ഡി പ്രസാദ്, കൃഷ്ണമണി മാരാര്‍ എന്നിവര്‍ രക്ഷാധികാരികളായും കെവി സുമേഷ് എം എല്‍ എ ചെയര്‍മാനായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ കണ്‍വീനറുമായുള്ള 501 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. എം പ്രകാശന്‍ മാസ്റ്റര്‍, അഡ്വ. ടി സരള, കെ സി ജിഷ ടീച്ചര്‍, പി ശ്രുതി, കെ രമേശന്‍, കെ അജീഷ്, എ വി സുശീല, പി പി ഷമീമ, അബ്ദുള്‍ നിസാര്‍ വായ്പ്പറമ്പ്, എന്‍ സുകന്യ, ഹരികൃഷ്ണന്‍ മാസ്റ്റര്‍, ജയപാലന്‍ മാസ്റ്റര്‍, അരക്കന്‍ ബാലന്‍, ഡോ. ബാലകൃഷ്ണ പൊതുവാള്‍, ഡോ നരേന്ദ്രന്‍, സി രവീന്ദ്രന്‍, പി ചന്ദ്രന്‍, എം പ്രഭാകരന്‍, എ അഷറഫ്, സി പി ദിനേശന്‍, ഡോ. സൈനുല്‍ ആബിദ്, എം സുബൈര്‍, ചന്ദ്രമോഹന്‍, പി എം സുഗുണന്‍, പി പ്രശാന്ത്, നാരായണന്‍, പ്രമോദ് കുമാര്‍, ടി മന്‍സൂര്‍, എം എന്‍ നവീന്ദ്രന്‍, പി കെ രഞ്ജിത്ത് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. ഇതോടൊപ്പം സബ് കമ്മിറ്റികളും രൂപീകരിച്ചു.

 കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചിറക്കല്‍ വലിയ രാജ രാമവര്‍മ്മ, മുന്‍ എം എല്‍ എ എം പ്രകാശന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ശ്രുതി ( ചിറക്കല്‍ ), കെ അജീഷ് (അഴീക്കോട് ), കെ രമേശന്‍ (നാറാത്ത്), എ വി സുശീല(പാപ്പിനിശ്ശേരി), റബ്‌കോ വൈസ് ചെയര്‍മാന്‍ ഹരികൃഷ്ണന്‍ മാസ്റ്റര്‍, ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജ്, ഹാഷിം കാട്ടാമ്പള്ളി, ശൗര്യചക്ര മനീഷ്, നോഡല്‍ ഓഫീസര്‍ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date