Skip to main content
കാക്കാഴം പാലൂക്കരി പാടശേരത്തിന്റെ പുറംബണ്ട് നിര്‍മാണത്തിന് തുടക്കം

കാക്കാഴം പാലൂക്കരി പാടശേരത്തിന്റെ പുറംബണ്ട് നിര്‍മാണത്തിന് തുടക്കം

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കാക്കാഴം പാലൂക്കരി
പാടശേരത്തിന്റെ പുറംബണ്ട് നിര്‍മാണത്തിന് തുടക്കമായി. നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ചാണ് 526 മീറ്റര്‍ നീളത്തില്‍ പുറംബണ്ട് കല്ലുകെട്ടി സംരക്ഷിക്കുന്നത്.

ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, പഞ്ചായത്തംഗങ്ങളായ കെ. സിയാദ്, ശ്രീകുമാര്‍, പാടശേഖര സമിതി ഭാരവാഹികളായ എന്‍. ഹരികുമാര്‍, രാജപ്പന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ നിജിന, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ. ഓമനക്കുട്ടന്‍, എ. രമണന്‍, കെ. സുഗുണന്‍, അജയ കൃഷ്ണന്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date