Skip to main content

നവകേരള സദസ്സ്; സംഘാടക സമിതി രൂപികരണ യോഗം ഒക്ടോബര്‍ 13 ന്

മുഖ്യമന്ത്രിയും മന്ത്രിമാരും ഡിസംബര്‍ 4 ന് കുന്നംകുളത്ത്

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ്സ് കുന്നംകുളം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ 4 ന് നടക്കും. പരിപാടിയുടെ വിജയകരമായ  നടത്തിപ്പിന് ഒക്ടോബര്‍ 13 ന് വൈകീട്ട് 3 മണിക്ക് എ സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ സംഘാടക സമിതി രൂപികരണ യോഗം ചേരും.

വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.

date