Skip to main content
പുന്നയൂര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 12)

പുന്നയൂര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 12)

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 12) വൈകീട്ട് 3 ന് എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷനാകും. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 58-ാം നമ്പര്‍ അങ്കണവാടിക്കാണ് സ്വന്തമായൊരു കെട്ടിടം എന്നത് യാഥാര്‍ത്ഥ്യമാകുന്നത്. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 27.5 ലക്ഷം രൂപ ചിലവഴിച്ചാണ് ശിതീകരിച്ച സ്മാര്‍ട്ട് അങ്കണവാടി നിര്‍മ്മിച്ചത്.

വാക്കയില്‍ ഭാസ്‌കരന്റെ സ്മരണയ്ക്ക് ഭാര്യ പത്മാവതിയും മകന്‍ പ്രകാശനും നല്‍കിയ മൂന്നു സെന്റ് ഭൂമിയിലാണ് അങ്കണവാടി നിര്‍മ്മിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പത്താമത്തെ ശീതീകരിച്ച അങ്കണവാടിയാണിത്. കുരുന്നുകള്‍ക്ക് പാട്ടും കഥകളും കണ്ട് ആസ്വദിക്കാന്‍ സ്മാര്‍ട്ട് ടിവി ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളും അങ്കണവാടിയില്‍ തയ്യാറാക്കുന്നുണ്ട്. തൃശ്ശൂര്‍ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍മ്മാണം നടത്തിയത്. 508 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ഹാള്‍, അടുക്കള, ശിശു സൗഹൃദ ടോയ്‌ലറ്റ്, സ്റ്റോര്‍ റൂം, വരാന്ത എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പുന്നയൂരിനെ ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

date