Skip to main content

സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ പരിശോധന നടത്തി

ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 107 വിദ്യാലയങ്ങളുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന 274 ഭക്ഷ്യ വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 27 സ്ഥാപനങ്ങള്‍ക്ക് നിയമലംഘനത്തിന്മേല്‍ പിഴ ശുപാര്‍ശ ചെയ്ത് നോട്ടീസ് നല്‍കി. 67 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

വിദ്യാലയ പരിസരങ്ങളിലെ കടകളില്‍ കൃത്രിമ നിറം ചേര്‍ത്ത മിഠായികള്‍, സിപ്പപ്പുകള്‍, ഐസ്‌ക്രീമുകള്‍, ബിസ്‌ക്കറ്റുകള്‍, ച്യൂയിംഗം തുടങ്ങിയ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മൂന്നുപേരടങ്ങുന്ന 13 ടീമുകളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

date