Skip to main content

ഏകദിന ഫേബ്രിക് പെയിന്റിങ് ശില്പശാല

കുളക്കട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഫേബ്രിക് പെയിന്റിംഗ് ശില്പശാലകളുടെ ഭാഗമായി ഒക്ടോബര്‍ 14ന് മ്യൂറല്‍ പെയിന്റിങ് അധിഷ്ഠിത ‘ഫാബ്രിക് പെയിന്റിംഗ് ശില്പശാല’ സംഘടിപ്പിക്കും. ഫാബ്രിക് പെയിന്റിങിന്റെ വിവിധ സാങ്കേതികതകള്‍ ഉപഗോഗിച്ച് മ്യൂറല്‍ രീതിയിലുള്ള ചിത്രരചനാ പഠിക്കാനും തനത് ഡിസൈനുകള്‍ സൃഷ്ടിക്കാനും അവസരമൊരുക്കും.

വിവിധതരത്തിലുള്ള പെയിന്റുകളും ബ്രഷുകളും ഉപയോഗിച്ച് തുണിത്തരങ്ങളില്‍ ഡിസൈനുകള്‍ സൃഷ്ടിക്കുന്നത് പരിശീലിപ്പിക്കും. താത്പ്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പെയിന്റിങ് സാമഗ്രികള്‍ അസാപ് നല്‍കും.പങ്കെടുക്കുന്നവര്‍ കൊണ്ടുവരേണ്ട സാമഗ്രികള്‍ - പേന, പെന്‍സില്‍, സ്‌കെയില്‍, ബൗള്‍, പ്ലാസ്റ്റിക് അടപ്പ് (പെയിന്റ് മിക്‌സ് ചെയ്യുവാന്‍), മൊട്ടുപിന്‍, വേസ്റ്റ്തുണി, സ്‌പോഞ്ച്. റെജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍- 7356517834, 9961960581

date