Skip to main content
അന്താരാഷ്ട്ര ബാലികദിനാചരണം

അന്താരാഷ്ട്ര ബാലികദിനാചരണം

ചടയമംഗലം അഡിഷണല്‍ ഐസിഡി എസിന്റെ ആഭിമുഖ്യത്തില്‍ നിലമേല്‍ എംഎം എച്ച്എസ് സ്‌കൂളില്‍ ബാലികാദിനാചാരണം നടത്തി. നിലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘടനം ചെയ്തു.വൈസ് പ്രസിഡന്റ് നിയാസ് മാറ്റാപ്പള്ളി അധ്യക്ഷനായി. ഒആര്‍ സി റിസോഴ്‌സ് പേഴ്‌സണ്‍ സെറീന ബീവി ക്ലാസ്സ് നയിച്ചു. ശൈശവവിവാഹനിരോധനനിയമക്ലാസ്, ശൈശവവിവാഹം തടയുന്നതിനുള്ള 'പൊന്‍വാക്ക്' പദ്ധതിവിശദീകരണം, ബാലികമാരുടെ അവകാശങ്ങള്‍, വനിതാശാക്തീകരണം എന്നിവയെകുറിച്ച് ചര്‍ച്ചയും നടത്തി.

date