Skip to main content
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനം ലഭ്യമാക്കിയുള്ള ജില്ലയിലെ നാലാമത്തെ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സസ് സെന്റര്‍( ബിപിആര്‍സി) ചടയമംഗലത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. കിലയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ അനൂപ് കുമാര്‍, ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ പി അനില്‍കുമാര്‍ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി വിക്രമന്‍ പിള്ള,രാധിക, കില ആര്‍ജിഎസ്എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിഫാന, തീമാറ്റിക് എക്‌സ്‌പേര്‍ട്ട് രമ്യ, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date