Skip to main content

ശുദ്ധജല ടാങ്ക്സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

രജിസ്‌ട്രേഷന്‍ ഉള്ള ട്രോളറുകളോ മറ്റ് യന്ത്രവത്കൃത യാനങ്ങളോ സ്വന്തമായുള്ള കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശുദ്ധജലടാങ്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായിരിക്കണം. 50 ശതമാനം സബ്‌സിഡിയോടെ 500 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് പദ്ധതികളുടെ യൂണിറ്റ് കോസ്റ്റ് പതിനാറായിരം രൂപയാണ് (സര്‍ക്കാര്‍ സഹായം 8000 രൂപ).

  ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് ഐഡി കാര്‍ഡ്, ക്യു ആര്‍ ഉള്ള ആധാര്‍ കാര്‍ഡ്, ക്ഷേമനിധിവിഹിതം അടച്ച രസീത് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ഒക്ടോബര്‍ 16 നകം ലഭിക്കണം. ഫോണ്‍ 0474 279285

date