Skip to main content

സൗജന്യ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

വിമുക്ത ഭടന്മാര്‍ / വിധവകള്‍ / ആശ്രിതര്‍ എന്നിവര്‍ക്കായി സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി ചേര്‍ന്ന് 10 പേരെ ഉള്‍പ്പെടുത്തി മൂന്നുമാസത്തെ ഫയര്‍ ആന്‍ഡ് സേഫ്റ്റി ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റം മാനേജ്‌മെന്റ് എന്ന കോഴ്‌സും സി ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്ന കോഴ്‌സും ഒക്ടോബര്‍ 20 മുതല്‍ തുടങ്ങുന്നു. കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാര്‍ / വിമുക്ത ഭടവിധവകള്‍ / ആശ്രിതര്‍ എന്നിവര്‍ ഒക്ടോബര്‍ 13ന് മുമ്പായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 - 2472748.

date