Skip to main content

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജനകമ്മീഷൻ അംഗം പി.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ  വിദ്യാർഥി-യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യോഗത്തിൽ ജില്ലാ കോഡിനേറ്റർ അഡ്വ. പി. ഷഫീർ സ്വാഗതവും ജില്ലാ കോഡിനേറ്റർ എം.നിഷാദ് നന്ദിയും പറഞ്ഞു. വിവിധ കോളേജ് വിദ്യാർഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date