Skip to main content

യുവജന കമ്മീഷൻ അദാലത്ത്: ജില്ലയിൽ എട്ട് പരാതികൾ തീർപ്പാക്കി

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ അധ്യക്ഷതയിൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ എട്ട് പരാതികൾക്ക് പരിഹാരം. 15 കേസുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഏഴ് പരാതികൾ അടുത്ത അദാലത്തിലേക്കായി മാറ്റി. പുതിയതായി ആറ് കേസുകളാണ് കമ്മീഷന് മുമ്പിലെത്തിയത്. പോളിടെക്നിക് കോളേജ് അധികൃതർ സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാണിക്കുന്നതായ വണ്ടൂർ സ്വദേശിനിയുടെ പരാതിയിൽ കമ്മീഷൻ ഇടപെട്ട് അനുകൂല നടപടി സ്വീകരിച്ചു.
മകളെ പ്രണയിച്ച കാരണത്താൽ യുവാവിനെ വീട്ടുകാർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയും, പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നതുൾപ്പടെ പരാതികളുമാണ് കമ്മീഷന് മുമ്പിലെത്തിയത്. അദാലത്തിൽ കമ്മീഷൻ അംഗം പി.കെ മുബഷിർ, സെക്രട്ടറി ഡാർളി ജോസഫ്, ഓഫീസ് അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ നേതൃത്വം നൽകി.

date