Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോട്ടയം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ഈ വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023 ൽ 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായ റഗുലർ ഹയർസെക്കൻഡറിതല പഠനത്തിനോ മറ്റ് റഗുലർ കോഴ്‌സുകളിൽ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും റഗുലർ പ്രൊഫഷണൽ കോഴ്‌സുകൾ, ബിരുദ/ബിരുദാനന്തര കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുമാണ് സ്‌കോളർഷിപ്പിന് അർഹതയുള്ളത്. അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2300390.

 

date