Skip to main content

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡ്* *പരിശോധന നടത്തി*

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 40 കിലോയോളം വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ ജോസ് തോമസ്, എന്‍സ്‌ഫോഴ്‌സ് ഓഫീസര്‍ കെ അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ പൂര്‍ണ്ണിമ, ടി.വി സജി, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

date