Skip to main content

അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു*

വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെ നൂല്‍പ്പുഴ രാജീവ് ഗാന്ധി എം.ആര്‍.എസ്റ്റില്‍ അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്  ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കായി നടത്തിയ ഹൈസ്‌കൂള്‍ തല ചിത്രരചനാ മത്സരത്തിലെ ജില്ലാതല വിജയികള്‍ക്കുള്ള സമ്മാനദാനം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സതീശന്‍ നിര്‍വ്വഹിച്ചു. 'പെണ്‍പെരുമയുടെ നക്ഷത്ര വെളിച്ചങ്ങള്‍' എന്ന പുസ്തകത്തിന്റെ രചയിതാവ്  നിരഞ്ജന്‍.കെ.മനോജ്് പുസ്തക പരിചയം നടത്തി. ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ ആതിര രവി സീറോ വെയ്സ്റ്റ് പീരിയഡ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. അന്തര്‍ദേശീയ ബാലകാ ദിനത്തിന്റെ ആശംസകള്‍ അറിയിച്ച് വിശിഷ്ട വ്യക്തികളും, ഉദ്യോഗസ്ഥരും കുട്ടികളും ചേര്‍ന്ന് ഹൈഡ്രജന്‍ ബലൂണ്‍ പറത്തി. 'സ്ത്രീ സുരക്ഷിത നാളെയ്ക്കായ് ഞങ്ങളും ' എന്ന സന്ദേശവുമായി ഹാന്റ് പ്രിന്റ് ക്യാമ്പെയിനില്‍ കുട്ടികള്‍ പങ്ക് ചേര്‍ന്നു. ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി, ബ്ലോക്ക് പഞ്ചായത്തംഗം മണി.സി.ചോയിമൂല, വാര്‍ഡ് മെമ്പര്‍ ധന്യ വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ കെ ദേവകി, വനിതാ ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് , ടി.ഡി.ഒ ജി.പ്രമോദ്, ജെ മോഹന്‍ദാസ്, കെ കെ മോഹന്‍ദാസ്, പ്രിന്‍സിപ്പാള്‍ പി.ജി സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ അനീസ്.ജി.മൂസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  

date