Skip to main content

വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ നിർവഹിച്ചു. ജനകീയസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ആറു വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്.
വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. ശശികുമാർ, ജോയ് കോട്ടയിൽ, മിനി ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീല ബേബി, അരവിന്ദ് ശങ്കർ, രമേശ് കാവിമറ്റം, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയ് കൽപകശ്ശേരി, മിനി അഗസ്റ്റിൻ, ഉഷ റെജിമോൻ, പഞ്ചായത്ത് സെക്രട്ടറി എൻ.എൻ. ഉഷാകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റീന വർഗീസ്,  എന്നിവർ പങ്കെടുത്തു.

date