Skip to main content
ആര്‍ദ്രം ആരോഗ്യം; മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു

ആര്‍ദ്രം ആരോഗ്യം; മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചു

'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ചേലക്കര താലൂക്ക് അശുപത്രി, കുന്നംകുളം താലൂക്ക് അശുപത്രി, ചാവക്കാട് താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, പുതുക്കാട് താലൂക്ക് ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച സന്ദര്‍ശനം രാത്രി 7.30 മണി വരെ നീണ്ടു.

ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും രോഗികളുമായും പൊതുജനങ്ങളുമായും മന്ത്രി ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വാര്‍ഡുകളില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സംസാരിച്ച മന്ത്രി അവര്‍ ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

date