Skip to main content

സെലക്ട് ലിസ്റ്റ്:പരാതികൾ നവംബർ 10 വരെ അറിയിക്കാം

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേയും മറ്റു സബ് ഓഫീസുകളിലെയും 2024-26 വർഷത്തെ താത്ക്കാലിക സെലക്ട് ലിസ്റ്റ് പ്രസിദ്ധികരിച്ചു. സെലക്ട് ലിസ്റ്റ് സംബന്ധിച്ചുള്ള ആക്ഷേപവും പരാതിയും ഉദ്യോഗാർഥികൾക്ക് eemployment.kerala.gov.inൽ ഓൺലൈനായോ നേരിട്ടോ നവംബർ 10 വരെ അറിയിക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 0471 2741713, 8921989266 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

date