Skip to main content

ലഹരിവിരുദ്ധ സന്ദേശവുമായി വാമനപുരത്ത് 'വിമുക്തി' ക്യാമ്പ്

എക്‌സൈസ് വകുപ്പിന്റെ ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ നേതൃത്വത്തിൽ വാമനപുരം മണ്ഡലത്തിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശക്തമായ നിയമ നടപടികൾക്കൊപ്പം കൃത്യമായ ബോധവത്കരണത്തിലൂടെ സമൂഹത്തിൽ നിന്നും ലഹരിയെ തുടച്ചു നീക്കണമെന്ന് എം.എൽ.എ പറഞ്ഞു. ലഹരി വിമുക്തമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കിടയിൽപ്പോലും വ്യാപകമാകുന്ന രാസലഹരിയുടെ ഉപയോഗം ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം രാസലഹരികൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും എം.എൽ.എ പറഞ്ഞു.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ കെ.ആർ അജയ്, വിമുക്തി ജില്ലാ കോർഡിനേറ്റർ വിഘ്നേഷ്,  എക്സൈസ് നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപ്, വാമനപുരം എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, മണ്ഡലത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരും പങ്കെടുത്തു.

date