Skip to main content
വയോജനയോഗ പരിശീലനത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ നിര്‍വഹിക്കുന്നു  

വയോജനയോഗ പരിശീലനം ബ്ലോക്കുതല ഉദ്ഘാടനം നടന്നു

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനയോഗ പരിശീലനം രണ്ടാം വാല്യത്തിന്റെ ബ്ലോക്കുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍  നിര്‍വഹിച്ചു. കുറ്റൂര്‍ വെസ്റ്റ് ഓതറ പി. എച്ച.് സി. സബ്‌സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. വയോജനസൗഹൃദബ്ലോക്ക് എന്ന ലക്ഷ്യം കൈവരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  2023-2024 വാര്‍ഷികപദ്ധതിയിലാണ് വയോജനയോഗ പരിശീലനം നടക്കുന്നത്. സി. ഡി. പി. ഒ. ഡോ. പ്രീതാ കുമാരി വിഷയാവതരണം നടത്തി. ഡോ. വീണ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസ് എടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം, അംഗങ്ങളായ ജിനു തോമ്പുംകുഴി, സി. കെ. അനു, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, ഐ. സി. ഡി. എസ്. സൂപ്പര്‍വൈസര്‍മാര്‍, യോഗ പരിശീലകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

   
 

date