Skip to main content

അറിയിപ്പുകൾ 

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല്  (കാറ്റഗറി നമ്പർ 494/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അഭിമുഖത്തിന് യോഗ്യത നേടിയവരുടെ ചുരുക്ക പട്ടിക കേരള പിഎസ്‌സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in 

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ, ഗവ. എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ സർക്കാർ മെറിറ്റ് സീറ്റിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷൻ ഫീസും സ്ഥാപനം നിശ്ചയിച്ച ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നൽകുന്നു . കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. ബ്ലോക്ക് തല ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈൻ വഴി നിർദിഷ്ട ഫോറത്തിൽ ഡിസംബർ 31ന് മുമ്പായി അപേക്ഷ സമർപ്പിക്കുക. ഫോൺ: 0495 2370750 

ടെണ്ടർ ക്ഷണിച്ചു 

ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി: ഒക്ടോബർ 20. ഫോൺ: 0495 2461197.

ലേലം ചെയ്യുന്നു

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഓഫീസിന്റെ ഉപയോഗയോഗ്യമല്ലാത്ത അംബാസിഡർ കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 19 രാവിലെ 11:30 ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കോഴിക്കോട് നോർത്ത് അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയത്തിൽ എത്തിച്ചേരണമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു.

date