Skip to main content

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം: ശില്പശാല സംഘടിപ്പിച്ചു  

 

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി 'ആദിവാസി സമൂഹവും ദുരന്തനിവാരണ തയ്യാറെടുപ്പുകളും' എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. തുഷാരഗിരി വട്ടച്ചിറ കോളനി സാംസ്‌കാരിക നിലയത്തിൽ ജില്ലാ കലക്ടർ എ. ഗീത ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും പുനരുജ്ജീവനം, വേർതിരിവുകൾ ഇല്ലാതെ എന്നതാണ് ദുരന്ത ലഘൂകരണ ദിനാചാരണത്തിന്റെ ലക്ഷ്യം.

പട്ടികവർഗ വികസന വകുപ്പിന്റെയും ഫയർ ആന്റ് റെസ്‌ക്യൂ വകുപ്പിന്റെയും  സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. വാർഡ് മെമ്പർ റോസ്ലി മാത്യു അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ. അനിതകുമാരി, ഫയർഫോഴ്‌സ് മുക്കം സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടികവർഗ വികസന ഓഫീസർ ബി.സി അയ്യപ്പൻ സ്വാഗതവും ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി പി നന്ദിയും പറഞ്ഞു. 170 ഓളം പേർ പങ്കെടുത്തു.

date